Pages

Monday 25 July, 2011

ടാക്സേഷനും നിരീശ്വരത്വവും

                                                                                                                                                                                                                                                                                                        ടാക്സെഷനുംനിരീശ്വരത്വവും ടാക്സേഷനം നിരീശ്വരത്വവും തമ്മില്‍ എന്താണു ബന്ധമെന്നു തോന്നാം .എന്തെങ്കിലും ബന്ധമുണ്ടോ?.സൂഷ്മമായി ചിന്തിച്ചാല്‍ ചില ബന്ധമുണ്ടെന്നു കാണാം.ഒരവിശ്വസിയാണോ ടാക്സടയ്ക്കാന്‍ താല്പര്യപ്പെടുന്നത് വിശ്വാസിയാണോ എന്നത്   പ്രധാനപ്പെട്ട കാര്യമാണ് .നിത്യജീവിതത്തിലെ രാഷ്ട്രീയ പ്രക്രീയയുടെ ഭാഗമാണ് ട്ക്സേഷന്‍ .ഭൗതീകത ആത്മീയത എന്നിവ വ്യക്തിപരമായ ഈഷ്ടാനിഷ്ടങ്ങളുടെ ഭാഗമാണ് .ഇവ തമ്മില്‍ കണ്ണി ചേര്‍ക്കരുത് കണ്ണിചേര്‍ക്കുന്നത് നിരീശിവര ഭൗതീക തീവ്രവാദമാണെന്ന് വാദിച്ചേക്കാം .വാദിയ്ക്കട്ടെ പക്ഷെ അടുത്തിടെ നടന്ന 2സംഭവങ്ങള്‍ നോക്കാം                                                                                           വിശ്വാസികളായ മോഹന്‍ലാലും മമ്മൂട്ടിയും കൃത്യയമായ ടാക്സ് നല്‍കിയില്ല.വരവും നികുതിറിട്ടേണും സമ്പാദ്യവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.അവിശ്വാസിയായ കമലാഹാസന്‍ കൃത്യമായ ടാക്സ് നല്‍കുന്നു അതിന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അദ്ദേഹത്തെ ആദരിയ്ക്കുന്നു .ഇങ്ങനെ 2 സംഭവങ്ങള്‍ വെച്ച് ഈ വാദങ്ങള്‍ ന്യായീകരിയ്ക്കാന്‍ കഴിയുമോ? അപവാദങ്ങള്‍ ഇല്ലെന്നല്ല. പക്ഷെ ഭൗതീക ചിന്തയാണ് ശരിയായ സാമൂഹ്യ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിന്‍റെ അസ്ഥിവാരമെന്ന് ഈ സംഭവങ്ങള്‍ വെച്ച് വാദിയ്ക്കാവുന്നതാണ്                                                                                                       മോഹന്‍ലാലും മമ്മൂട്ടിയും ടാക്സടയ്ക്കാന്‍ വിമുഖത കാട്ടിയതെത്നുകൊണ്ടാണ്. 2പേരും തികഞ്ഞ വിശ്വാസികളാണ് .ആത്മീയ മൂല്യങ്ങള്‍ ഇഷ്ടപ്പെടുന്നവരും മതപരമായ മൂല്യങ്ങളിലെ നാട്ടുനടപ്പില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലാത്തവരുമാണ് ഇനി നമുക്കായി വെളിപ്പെടാന്‍ ആരുമില്ല .നാം തന്നെ സ്വയം വെളിപ്പെടുക എന്ന് തന്‍റെ ബോഗിലൂടെ മോഹന്‍ ലാല്‍ ഉദ്ഘോഷിച്ചു പക്ഷെ ആ പാപം തീര്‍ക്കാന്‍ താമസിയാതെ ആമൃതാനന്ദമയിയുടെ കാല്‍ക്കല്‍ വീണു                                                                       ദൈവവിശ്വാസികള്‍ സത്യസന്ധരാണെന്നാണു പൊതുവേയുള്ള വെയ്പ് ആസത്യസന്ധത ടാക്സേഷനോടു കാണിയ്ക്കാതിരുന്നതെന്തുകൊണ്ടാണ് മോഹനലാലും മമ്മൂട്ടിയും കള്ളത്തരം ചെയ്തു എന്നു പറഞ്ഞാല്‍ കേരളീയര്‍ സമ്മതിച്ു തരികയില്ല .ഇക്കാര്യം അവര്‍ ശ്രദ്ധിയ്ക്കാറില്ല എന്നാണ് ഒരു വാദഗതി നിലവിലുള്ളത് ശ്രദ്ധക്കുറവ് എന്നതിനേക്കാള്‍ അവര്‍ മതവിശ്വാസികളും ദൈവവിശ്വാസികളും ആയതുകൊണ്ട് .സ്വന്തം വളര്‍ച്ചയ്ക്കൊപ്പം സാമൂഹ്യ കാഴ്ചപ്പാടു രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിയ്ക്കാവുന്നതാണ്                                                                                          ആരോപണമാണ് .കാരണം പറയാം .കോടാമ്പക്കത്തെ പൈപ്പു വെള്ളത്തിനു തുല്യമായ പശ്ചാത്തല കഥയുള്ള ഇവരുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പഴയ കാല കേരള ജനതയുടെ  പണവും ആവേശവും ആംഗീകാരവും     ഉണ്ട് .അവരുടെ കഴിവും ജനതയുടെ ആംഗീകാരവും അവരെ ഉയര്‍ന്ന നിലയില്‍ എത്തിച്ചു. ഈ വളര്‍ച്ചയെ വിശ്വാസികള്‍ എന്ന നിലയില്‍ അവര്‍ ഭാഗ്യമായാണു കണ്ടത് . കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മതം കേരളീയ സമൂഹത്തെ കൂച്ചുവിലങ്ങിട്ടു .അതിന്‍റെ ഫലമായി ജനാധിപത്യ നിയമ മൂല്യ വ്യവസ്ഥപ്രതിസന്ധിയിലായി .ഈ പ്രതിസന്ധിയെ ഇവര്‍ സിനിമയില്‍ ആഘോഷിയ്ക്കുകയായിരുന്നു .കള്ളപ്പണത്തിന്‍റെ  ഉറവിടം അവര്‍ അന്വേഷിച്ചില്ലെന്നു  മാത്രമല്ല പ്രതിഫലത്തില്‍ മാത്രം ഉറച്ചു നില്‍ക്കുകയും  ചെയ്തു . ഇത് ഭാഗ്യചിന്തയുടെ പ്രതിഫലനമാണ് .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവരുടെ കഥാപാത്രം നോക്കുക. പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെത് .മാനുഷികതയും ജനാധിപത്യ ബോധവുമില്ലാത്ത , നിയമവ്യവസ്ഥയെ അട്ടിമറിയ്ക്കുന്ന മഹദ്വചനങ്ങള്‍ ആയിരുന്നു .അഭിനയിച്ച കഥാപാത്രങ്ങളായി സാധാരണ ജീവിതത്തില്‍ ഇവര്‍  പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് പിന്നീടു കണ്ടത് .                                                                                                           ക്രിമിനലുകള്‍ മൂല്യവ്യവസ്ഥയെ അംഗീകരിയ്ക്കുകയില്ല .കള്ളപ്പണവും അങ്ങനെ തന്നെ . ഈ പശ്ചാത്തലത്തിലാണ്  ഇവര്‍ സിനിമയില്‍ മൊഴിഞ്ഞ സംഭാഷണങ്ങളെ കാണേണ്ടത് .ആ സംഭാഷണങ്ങള്‍ എഴുതിയത് കള്ളപ്പണമാണ്.നിയമ വ്യവസഥ അനാവശ്യമാണെന്നേ കള്ളപ്പണത്തിന് പറയാന്‍ കഴിയൂ .കള്ളപ്പണം,അതു സൃഷ്ടിച്ച മാടമ്പി കഥാപാത്രങ്ങള്‍,  ഇവരുടെ മതവിശ്വാസം. ഇത്3ഉം ചേര്‍ന്ന് ഇവരുടെ ജനാധിപത്യ ബോധം നഷ്ടപ്പെട്ടുപോയി .അതുകൊണ്ടാണ് മാഫിയാ സംഘംങ്ങള്‍ക്ക് തുല്യമായ. ഫാന്‍സുകളെ വളര്‍ത്തിയെടുക്കുന്നതില്‍ ഇവര്‍ക്ക് ഉളുപ്പില്ലാതെ പോയത്                                                                                                                                                          ഇവര്‍ തങ്ങളുടെ പൊസിഷനെ ഭാഗ്യമായി കാണുന്നു .വരുന്ന പണത്തെയും. .വിശ്വാസികള്‍ കരിയറിനെയും സംമ്പത്തിനെയും ഭാഗ്യമായാണ് കാണാറുള്ളത് .ഒരു സിനിമയിലെ ഒന്നരക്കോടി ഭാഗ്യത്തിന്‍റെ ഭാഗമാകുമ്പോള്‍ ടാക്സേഷന്‍ പിടിച്ചു പറിയ്ക്കലായി തോന്നിയേക്കാം                                                                                                                                                 ഇവിടെയാണ് ഭൗതീകവാദിയുടെ കാഴ്ചപ്പാട് പ്രസക്തമാകുന്നത് .ഭൗതികവാദി പണത്തെ കാണുന്നത് സംസ്കരിച്ചെടുത്ത,ക്രയവക്രയസ്വഭാവമുള്ള, വിതരണം ചെയ്യപ്പെടേണ്ട ഒന്നായാണ് .അതിന് ഉറവിടമുണ്ട് കണക്കുണ്ട് സുതാര്യതയുണ്ട് .പണത്തിലെ സത്യസന്ധത എന്നതിലുപരി സാമൂഹ്യപരതയോടാണ് അയാള്‍ കടപ്പെട്ടിരിയ്ക്കുന്നത് .സത്യസന്ധത ധര്‍മ്മസ്ഥാപനത്തിലേയ്ക്കും കാരുണ്യ പ്രസ്ഥാനത്തിലേയ്ക്കുമാണു നയിയ്ക്കുക .കള്ളപ്പണത്തെയും സത്യസന്ധമാക്കാന്‍ ഈ മനോഭാവത്തിനു കഴിയും. എന്നാല്‍ സാമുഹ്യപരത ടാക്സേഷനിലേയ്ക്കാണു നയിയ്ക്കുക. സതരഹിത സമൂഹമായ സ്കാന്‍ഡിനേവിയന്‍ ജനത ഉയര്‍ന്ന ടാക്സേഷനു സ്വയം സന്നദ്ധമാകുന്നത് ഈയവസരത്തില്‍ ഒാര്‍ക്കാവുന്നതാണ് .കമലാഹാസനെ ടാക്സ് ഡിപ്പാര്‍ട്ടുമെന്‍റ് ആദരിച്ചത് ഇതിനോട് ചേര്‍ത്ത് വായിയ്ക്കുക .ജീവിത വീക്ഷണത്തിലും സാമൂഹ്യ വീക്ഷണത്തിലുമുള്ള ഈ വ്യത്യാസമാണ് ടാക്സേഷനും നിരീശ്വരതയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്നത്                                                                                   ph 9496353413                                                  

1 comment:

  1. വീക്ഷണം എത്രകണ്ട് ഭൗതീകമാകുന്നോ അത്രകണ്ട് സാമുഹ്യ വ്യവസ്ഥിതി മെച്ചപ്പെടും

    ReplyDelete