Pages

Wednesday 22 June, 2011

ആത്മീയതയൂടെ കണക്കു ശാസ്ത്രം

നിങ്ങള്‍ കണക്കില്‍ വിശ്വസിയ്ക്കുന്നുണ്ടോ എന്നാരും ചോദിയ്ക്കാറില്ല കാരണം അത് യാഥാര്‍ത്ഥ്യമാണ്. ഒരു കാര്യം എണ്ണിതിട്ടപ്പെടുത്തുമ്പോഴോ അളമന്നു തിട്ടപ്പെടീത്തുമ്പോഴോ ആണ് മനുഷ്യര്‍ക്ക് സമാധാനം ലഭിയ്ക്കുന്നത്.  വിശ്വാസം അതല്ലെ എല്ലാം എന്നു വിചാരിയ്ക്കുന്ന സമൂഹത്തിന് കണക്കും ഒരു വിശ്വാസമാണ്. അപ്പോള്‍ അളക്കാതിരിയ്ക്കലാണ് സമാധാനം.പാഠപുസ്തകത്തില്‍ മയില്‍ പീലിവെച്ച് ഇരട്ടിയ്ക്കാന്‍ കാത്തിരിയ്ക്കുന്ന ബാല്യം ഇന്നു സമൂഹത്തിലില്ല  ആ ബാല്യം വളര്‍ന്നു. വശര്‍ന്നു എന്നു പറയുമ്പോള്‍ ആ ബാലന്മാര്‍ വശര്‍ന്നു എന്നല്ല ആബാല്യം സമൂഹത്തിലേയ്ക്കു വളര്‍ന്നു എന്നാണ് അര്‍ത്ഥമാക്കുന്നത് വളര്‍ന്ന ബാല്യങ്ങള്‍ അഥവ മീശ വെച്ച ബാല്യങ്ങള്‍ എന്നു പറയാം. മയില്‍പീലി കുട്ടികള്‍ക്ക് കൗതുകകതമാണ് അത് ഇരട്ടിയ്ക്കുന്നത് അവര്‍ക്ക് ആഹ്ളാകരവും.പക്ഷേ അപ്പോഴും അവര്‍ ചോദിയ്ക്കും ഇതെങ്ങനയാ ഇരട്ടിയ്ക്കുന്നത്.മയില്‍ പീലി ഇരട്ടിയ്ക്കുന്നു എന്നുവെച്ച് അവര്‍ കല്ലുപെന്‍സിലും മിഠായിത്തൊലീം കല്ലുപെന്‍സിലും ,കണ്ണില്‍ കണ്ടതെല്ലാം ഇരട്ടിയ്ക