അന്ധവിശ്വസം നിലനില്‍ക്കുന്ന റോഡിലെ ചലിയ്ക്കാത്ത വണ്ടിയാണ് സാമൂഹ്യക്ഷേമം.ഇവിടെ നന്നാക്കേണ്ടത് വണ്ടിയല്ല. റോഡാണ്. റോഡ് മോശമാകുമ്പോഴും വണ്ടിയ്ക്ക് എന്തോ കുഴപ്പമിണ്ടെന്നു പറഞ്ഞ് വിദഗ്ധര്‍ എത്തുന്നു. അവര്‍ വണ്ടിയ്ക്കായി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുന്നു. പക്ഷേ റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് മെറ്റിലുകള്‍ തെറിച്ചുകിടക്കുകയാണ്.ഈ കുണ്ടും കുഴിയും വിദഗ്ധര്‍ക്ക് പുറത്ത് പറയാന്‍ പറ്റാത്ത ച്ല കാരണങ്ങളാലാണ് . അത് മതമാണ് .മതം സൃഷ്ടിയ്ക്കുന്ന അന്ധവിശ്വാസം നിറഞ്ഞ റോഡില്‍ വണ്ടികളെല്ലാം അങ്ങനെ നിരന്നുകിടക്കുകയാണ്. ആരെങ്കിലും റോഡ് നന്നാക്കാന്‍ വന്നാല്‍ അവരെ പരിഹസിയ്ക്കുന്നു.പീസീ ജോര്‍ജ്ജിന്‍െറ ഭാഷയില്‍ വിളിച്ചു് പറയുന്നു എട പൊട്ടാ വണ്ടി നന്നാക്കണം.വണ്ടികളെല്ലാം നന്നാകുമ്പോള്‍ റോഡ് നന്നായിക്കൊള്ളും .ഈ പൊട്ടന്‍ വിളി കേള്‍ക്കാതിരിയ്ക്കാന്‍ റോഡിലെന്തോ കുഴപ്പമുണ്ടെന്നു പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. റോഡ് എന്നു പറഞ്ഞാല്‍ ഇതാണെന്ന ധാരണ പരക്കെയുണ്ട് .ചിലപ്പോള്‍ ധാരണയും ധാരണപ്പിശകും തിരിച്ചറിയാന്‍ കഴിയില്ല.പിശകിനെ ധാരണയായി കരുതി പ്രചരിപ്പിയ്ക്കും. ശരിയായ ധാരണ ചിലപ്പോള്‍ അമേരിയ്ക്കന്‍ ചാരന്‍െറ രൂപത്തില്‍ വരാം .നിലനില്‍ക്കുന്ന ധാരണ അട്ടിമറിയ്ക്കുന്നതെല്ലാംശത്രുക്കളാണെന്ന മറ്റൊരു ധാരണയാണ് ഈ ധാരണയ്ക്കടിസ്ഥാനം 24 മണിക്കൂറും തണ്ണിയായ തന്‍െറ ഭര്‍ത്താവ് മദ്യപാനിയാണെന്ന് ഒരു സ്ത്രീ സമ്മതിച്ചു തന്നിരുന്നില്ല. അവരെ മദ്യം കുപ്പിയോടെ കാട്ടിക്കൊടുത്തപ്പോഴാണ് തന്‍െറ ഭര്‍ത്താവിന്‍െറതെന്നു കരുതിയിരുന്ന മണം മദ്യത്തിന്‍െറതാണെന്ന് ബോധ്യമായത് .ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുക എന്ന് ചിലര്‍ പറയും എടുത്ത കാണിയ്ക്കുന്നയാളും ചെമ്പരത്തിപ്പൂവിനെയാണ് ചങ്കായി കരുതിയിരുന്നത് ഫിലോസഫിയും ചിലപ്പോള്‍ ഇതുപോലെയാണ്.അതിന്‍െറ കഴിവ് മദ്യത്തിന്‍െറതുപോലെയാണ്.ഫിലോസഫിയുടെ ന്യായങ്ങള്‍ ഒരാള്‍ വിശ്വസിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ മദ്യപാനിയെപ്പോലെയാണ് .മദ്യപാലി പ്രാകൃതനായി പെരുമാറുന്നത് അയാളുടെ കോംപ്ളക്സ് കൊണ്ടാണ് . ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് അയാള്‍ക്കറിയാം.അത് ദുര്‍ന്നടപ്പ് എന്ന രീതിയെ ആരും ചോദ്യം ചെയ്യാതിരിയ്ക്കാന്‍ കാലേക്കൂട്ടി തെറിപറയുന്നു. ഫിലോസഫിയിലും ഈയൊരു പ്രശ്നമുണ്ട്. ആരെങ്കിലും ചോദ്യം ചെയ്യും മുമ്പെ അത് അടിച്ച് ഏല്പ്പിയ്ക്കുന്നു. ചോദ്യം ചെയ്യപ്പെട്ടാല്‍ വൈകാരികമായി പെരുമാറുന്നു. ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു. ഇരിയ്ക്കെടാ അവിടെ എന്ന് ആക്രോശിയ്ക്കുന്നു. ഈ ഫിലോസഫിയുടെ ഒരു മേന്‍മ അത് കാലഹരണപ്പെടും വരെ ആര്‍ക്കും മനസ്സിലാകില്ലെന്നതാണ്. പക്ഷെ കാലഹരണപ്പെട്ടാലും പരിശുദ്ധമായി നിലനില്‍ക്കുന്ന ഒരു സാധനവും ഈ ഫിലോസഫി തന്നെ. വിമര്‍ശിയ്ക്കപ്പെടുമ്പോഴേയ്ക്കും ഫിലോസഫി അവിടെ നിന്ന് പരിശുദ്ധമായ ഒരിടത്തിലേയ്ക്ക് മാറുകയും വ്യക്തികള്‍ സമാഗതമാവുകയും കുറ്റങ്ങള്‍ വ്യക്തിയില്‍ ആരോപിയ്ക്കപ്പെടുകയും ചെയ്യും.ദുരന്തം ഗോര്‍ബെച്ചോവിലെത്തിയത് സ്റ്റാലിന്‍െറ പ്രവൃത്തിദോഷം കെണ്ടാണെന്നു പറയുമ്പോള്‍ സംഭവിയ്ക്കുന്നത് ഇതാണ് ഫിലോസഫി ചിലപ്പോള്‍ ദൈവത്തെപ്പോലെയാണ് വിശ്വസിയ്ക്കുന്നവര്‍ക്ക് എവിടെയും അതിന്‍െറ കാല്പ്പാടുകള്‍ കാണാം .ചിലപ്പോള്‍ പ്രപഞ്ചത്തിന്‍െറ മൂലസത്തയിലാകാം. ചിലപ്പോള്‍ കുടഞ്ഞ് കളയുന്ന മണ്‍തരിയിലാകാം .ദൈവം എവിടെയെന്ന ചോദ്യത്തിന് ഞാന്‍ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും കാണുന്നില്ലായെന്ന് മുനിനാരയണപ്രസാദ് പറയുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഇത് ഗുരുതരമായ ഫിലോസഫിയാണ്.അദ്ദേഹത്തിന്‍െറ ഗുരു യതി പ്രപഞ്ചത്തിന്‍െറ കാവ്യാത്മകതയിലാണ് ദൈവത്തെ കണ്ടത്.ഫിലോസഫിയില്ലാതെ ജീവിയ്ക്കാന്‍ കഴിയില്ല എന്നത് വലിയ ദുരന്തമാണ്.വാള്‍സ്ടീറ്റ് പിടിച്ചെടുക്കല്‍ വിപ്ളവത്തെക്കുറിച്ച് എം പി പരമേശ്വരന്‍ എഴുതുമ്പോഴും ഫിലോസഫിയില്ലാത്ത വിപ്ളവം കാടത്തത്തിലേയ്ക്ക് നയിക്കുമെന്ന് പറയുന്നു.പറഞ്ഞുവന്നത് എന്തും ഫിലോസഫിയാകാം.പഴംചൊല്ലുകള്‍ ലോകോക്തികള്‍.മതതത്വങ്ങള്‍.ഗാന്ധിസം മാര്‍ക്സിസം മുതലാളിത്തം അങ്ങനെ എന്തും എന്താണ് ഫിലോസഫിയെന്ന് ചോദിച്ചാല്‍ ഒരാളുടെ കാഴ്ചപ്പാടെന്ന് ലളിതമായ ഉത്തരം. കാഴ്ച ഒരാളില്‍ സൃഷ്ടിയ്ക്കുന്ന പാടുകളാണ് കാഴ്ചപ്പാട്.ഇത് ബുദ്ധിശക്തികൊണ്ട് വിവേചിച്ച് സത്യാസത്യം അറിയുമ്പോഴാണ് ശരിയായ അറിവ് കിട്ടുക.ഇതാണ് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞ -ബുദ്ധിശക്തി ഖനിച്ചതില്‍ നിന്ന്- എന്ന് പറയുന്നത്.അങ്ങനെ ചെയ്തില്ലെങ്കില്‍ കാഴ്ചയിലെ പാടുകള്‍ ദൃഢതരമാവുകയും യുക്തിക്ക് അതില്‍ ഒന്നും ചെയ്യാനില്ലാതാവുകയും പിന്നെ തലയില്‍ ശസ്ത്രക്രീയ ചെയ്യണമെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നുകയും ചെയ്യും നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതിനെക്കാള്‍ കാര്യങ്ങള്‍ ഗീതയിലുണ്ട് എന്നുപറയുമ്പോള്‍ പറയുന്നയാള്‍ക്ക് അസാമാന്യ ബുദ്ധിയുണ്ട് എന്ന് എന്നെപ്പോലോയുള്ള എക്സ് കുഞ്ഞാടുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട് .ആ ഗീതാരഹസ്യം പരസ്യമായി ആനുകാലികങ്ങളിലും മറ്റു വരുമ്പോഴാണ് യുക്തിയേന്തി മനുഷ്യന്‍ അദ്ധ്വാനിയ്ക്കുക മാത്രമാണ് ബുദ്ധിശക്തി കൊണ്ട് ഖനിച്ചില്ലെന്ന് മനസ്സിലാകുന്നത്.ഈ നിലപാട് ആത്മീയ വാദികള്‍ക്ക് ശരി പക്ഷെ ഭൗതീകവാദികള്‍ക്ക് ശരിയോ? . ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജീവിച്ചിരിയ്ക്കുന്നതോ മരിച്ചവരോ ആയ ആരുമായും ബന്ധമില്ലെന്ന് പറയുമ്പോള്‍ എനിക്ക് ജാമ്യം കിട്ടി . ഗീതാകാരനെ, മുഹമ്മദിനെ, ഗാന്ധിയെ,മാര്‍ക്സിനെ അറിയുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി.അവര്‍ പ്രശസ്തരല്ലെ അവര്‍ക്ക് തെറ്റുു പറ്റാന്‍ സാധ്യതയില്ല.നിങ്ങള്‍ അവരെ വിമര്‍ശിയ്ക്കാന്‍ നിങ്ങള്‍ അത്രയ്ക്ക് പ്രശസ്തനല്ലല്ലോ? അപ്പോള്‍ ആദ്യം പണമുണ്ടാക്കുക പിന്നെ മാനം നേടുകയെന്ന തത്വം .ആദ്യം പ്രശസ്തമാവുക പിന്നെ വിമര്‍ശിയിക്കുക.ഇതും ഒരുതരം ഫിലോസഫിയാണ് പ്രശസ്തര്‍ക്കെല്ലാം അറിവുണ്ടെന്നത്. ഫിലോസഫിയുടെ മറ്റൊരു പ്രത്യേകതകുടി കാണുക .അത് അംഗീകരിയ്ക്കപ്പെടുന്ന കടുകട്ടി ഫിലോസഫിയാകണമെങ്കില്‍ ,നിയമമാകണമെങ്കില്‍ ചില സിദ്ധാന്തങ്ങള്‍ അവതരിപ്പിയ്ക്കണം .സിദ്ധാങ്ങളില്ലാത്തത് ഒഴുക്കന്‍ ഫിലോസഫിയും സിദ്ധാങ്ങളുള്ളത് കടുകട്ടി ഫിലോസഫിയും .ജുവിതം മുഴുവന്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തിയ ഗാന്ധി ഒരു സിദ്ധാന്തം അവതരിപ്പിച്ചതായി അറിയില്ല . ഒരുപക്ഷെ ഒരു സത്യവും കണ്ടെത്താത്തതു കൊണ്ടാവാം എന്‍െറ ജീവിതമാണെന്‍െറ സന്ദേശമെന്നു പറഞ്ഞതില്‍ എന്‍െറ ജീവിതമാണെന്‍െറ സന്തോഷം എന്നു(ഇപ്പോഴത്തെ രാഷ്ട്രിയം) പറയുന്നതിലും സാമൂഹ്യ പരതയുണ്ടെങ്കിലും അതില്‍ സത്യത്തിന്‍െറ അംശം ഇല്ലായിരുന്നു .സത്യമാല്ലാത്തതുകൊണ്ട് തന്നെ അതില്‍ ഫിലോസഫിയുണ്ടെന്നു പറയാം. ഗാന്ധിജി സിദ്ധാന്തങ്ങള്‍ കൂടി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു .ഉദാഹരണമായി ബ്രഹ്മചര്യ പരീക്ഷമാര്‍ത്ഥം ശിഷ്യരോടൊത്ത് നഗ്നനായി കിടക്കുന്ന ഗാന്ധി -വിപരീതാവസ്ഥയിലുള്ള രണ്ട് വസ്തുക്കള്‍ എന്തായിരിക്കുന്നുവോ അതല്ലാതായിതീരുന്നത് അതിന്‍െറ ചൈതന്യം മൂലമാണ് എന്നൊക്കെ . വ്യക്തിയിലും സമൂഹത്തിലും ജീവുതസാഹചര്യങ്ങളിലും കാതലായ മാറ്റം വരുത്താന്‍ വിപ്ളവലോകത്തിലേക്ക് വന്ന ഭഗത്സിംഗിനെ ഒതുക്കുന്നതില്‍ ഗാന്ധി ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് .കാര്യങ്ങളൊന്നും ഭൗതീകമായി മാറുന്നത് ഗാന്ധിയ്ക്ക് ഇഷ്ടമല്ലായിരുന്നു .എല്ലാം ആത്മീയശക്തിയുടെ പ്രവര്‍ത്തനം മൂലം സംഭവിയ്ക്കണം . മനസ്സില്‍ നിന്ന് തുടങ്ങി മനസ്സില്‍ മാത്രം അവസ്സാനിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭൗതീകലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്നതാണ് ഗാന്ധിയന്‍ ഫിലോസഫിയുടെ ആകെ തത്വം. ഒരു സ്വത്വത്തെ നിര്‍മ്മാര്‍ജ്ജനെ ചെയ്ത് മാനവികത സ്ഥാപിയ്ക്കലാണ് വിപ്ളവത്തിന്‍െറ പരമമായ ലക്ഷ്യം .ഒരു സ്വത്വം പരിഷ്കരിയ്ക്കുന്നതോ പുതിയൊരു സ്വത്വം നിര്‍മ്മിയ്ക്കുന്നതോ വിപ്ളവമാകില്ല .അത് ഘടനയുടെ ഒരു വ്യത്യാസം മാത്രമേ ആകൂ. ഗാന്ധി സ്വത്വപരിഷ്ക്കാരം നടത്തിയപ്പോള്‍ മാര്‍ക്സിസം പുതിയ സ്വത്വം നിര്‍മ്മിച്ചു. മാര്‍ക്സിസ്ററ് സ്വത്വനിര്‍മ്മിയുടെ മുന്നുപാധി മാനവികതയാണ് .ക്രമേണ മാനവികത ബലി നല്‍കി മാര്‍ക്സിസ്റ്റ് സ്വത്വ നിര്‍മ്മിതി വികാസം പ്രാപിയ്ക്കുന്നു .
സഹയാത്രികന്
TO CREATE ATHEiSM& RATIONALISM
Monday, 12 December 2011
Monday, 25 July 2011
ടാക്സേഷനും നിരീശ്വരത്വവും
ടാക്സെഷനുംനിരീശ്വരത്വവും ടാക്സേഷനം നിരീശ്വരത്വവും തമ്മില്‍ എന്താണു ബന്ധമെന്നു തോന്നാം .എന്തെങ്കിലും ബന്ധമുണ്ടോ?.സൂഷ്മമായി ചിന്തിച്ചാല്‍ ചില ബന്ധമുണ്ടെന്നു കാണാം.ഒരവിശ്വസിയാണോ ടാക്സടയ്ക്കാന്‍ താല്പര്യപ്പെടുന്നത് വിശ്വാസിയാണോ എന്നത് പ്രധാനപ്പെട്ട കാര്യമാണ് .നിത്യജീവിതത്തിലെ രാഷ്ട്രീയ പ്രക്രീയയുടെ ഭാഗമാണ് ട്ക്സേഷന്‍ .ഭൗതീകത ആത്മീയത എന്നിവ വ്യക്തിപരമായ ഈഷ്ടാനിഷ്ടങ്ങളുടെ ഭാഗമാണ് .ഇവ തമ്മില്‍ കണ്ണി ചേര്‍ക്കരുത് കണ്ണിചേര്‍ക്കുന്നത് നിരീശിവര ഭൗതീക തീവ്രവാദമാണെന്ന് വാദിച്ചേക്കാം .വാദിയ്ക്കട്ടെ പക്ഷെ അടുത്തിടെ നടന്ന 2സംഭവങ്ങള്‍ നോക്കാം വിശ്വാസികളായ മോഹന്‍ലാലും മമ്മൂട്ടിയും കൃത്യയമായ ടാക്സ് നല്‍കിയില്ല.വരവും നികുതിറിട്ടേണും സമ്പാദ്യവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.അവിശ്വാസിയായ കമലാഹാസന്‍ കൃത്യമായ ടാക്സ് നല്‍കുന്നു അതിന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അദ്ദേഹത്തെ ആദരിയ്ക്കുന്നു .ഇങ്ങനെ 2 സംഭവങ്ങള്‍ വെച്ച് ഈ വാദങ്ങള്‍ ന്യായീകരിയ്ക്കാന്‍ കഴിയുമോ? അപവാദങ്ങള്‍ ഇല്ലെന്നല്ല. പക്ഷെ ഭൗതീക ചിന്തയാണ് ശരിയായ സാമൂഹ്യ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിന്‍റെ അസ്ഥിവാരമെന്ന് ഈ സംഭവങ്ങള്‍ വെച്ച് വാദിയ്ക്കാവുന്നതാണ് മോഹന്‍ലാലും മമ്മൂട്ടിയും ടാക്സടയ്ക്കാന്‍ വിമുഖത കാട്ടിയതെത്നുകൊണ്ടാണ്. 2പേരും തികഞ്ഞ വിശ്വാസികളാണ് .ആത്മീയ മൂല്യങ്ങള്‍ ഇഷ്ടപ്പെടുന്നവരും മതപരമായ മൂല്യങ്ങളിലെ നാട്ടുനടപ്പില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലാത്തവരുമാണ് ഇനി നമുക്കായി വെളിപ്പെടാന്‍ ആരുമില്ല .നാം തന്നെ സ്വയം വെളിപ്പെടുക എന്ന് തന്‍റെ ബോഗിലൂടെ മോഹന്‍ ലാല്‍ ഉദ്ഘോഷിച്ചു പക്ഷെ ആ പാപം തീര്‍ക്കാന്‍ താമസിയാതെ ആമൃതാനന്ദമയിയുടെ കാല്‍ക്കല്‍ വീണു ദൈവവിശ്വാസികള്‍ സത്യസന്ധരാണെന്നാണു പൊതുവേയുള്ള വെയ്പ് ആസത്യസന്ധത ടാക്സേഷനോടു കാണിയ്ക്കാതിരുന്നതെന്തുകൊണ്ടാണ് മോഹനലാലും മമ്മൂട്ടിയും കള്ളത്തരം ചെയ്തു എന്നു പറഞ്ഞാല്‍ കേരളീയര്‍ സമ്മതിച്ു തരികയില്ല .ഇക്കാര്യം അവര്‍ ശ്രദ്ധിയ്ക്കാറില്ല എന്നാണ് ഒരു വാദഗതി നിലവിലുള്ളത് ശ്രദ്ധക്കുറവ് എന്നതിനേക്കാള്‍ അവര്‍ മതവിശ്വാസികളും ദൈവവിശ്വാസികളും ആയതുകൊണ്ട് .സ്വന്തം വളര്‍ച്ചയ്ക്കൊപ്പം സാമൂഹ്യ കാഴ്ചപ്പാടു രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിയ്ക്കാവുന്നതാണ് ആരോപണമാണ് .കാരണം പറയാം .കോടാമ്പക്കത്തെ പൈപ്പു വെള്ളത്തിനു തുല്യമായ പശ്ചാത്തല കഥയുള്ള ഇവരുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പഴയ കാല കേരള ജനതയുടെ പണവും ആവേശവും ആംഗീകാരവും ഉണ്ട് .അവരുടെ കഴിവും ജനതയുടെ ആംഗീകാരവും അവരെ ഉയര്‍ന്ന നിലയില്‍ എത്തിച്ചു. ഈ വളര്‍ച്ചയെ വിശ്വാസികള്‍ എന്ന നിലയില്‍ അവര്‍ ഭാഗ്യമായാണു കണ്ടത് . കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മതം കേരളീയ സമൂഹത്തെ കൂച്ചുവിലങ്ങിട്ടു .അതിന്‍റെ ഫലമായി ജനാധിപത്യ നിയമ മൂല്യ വ്യവസ്ഥപ്രതിസന്ധിയിലായി .ഈ പ്രതിസന്ധിയെ ഇവര്‍ സിനിമയില്‍ ആഘോഷിയ്ക്കുകയായിരുന്നു .കള്ളപ്പണത്തിന്‍റെ ഉറവിടം അവര്‍ അന്വേഷിച്ചില്ലെന്നു മാത്രമല്ല പ്രതിഫലത്തില്‍ മാത്രം ഉറച്ചു നില്‍ക്കുകയും ചെയ്തു . ഇത് ഭാഗ്യചിന്തയുടെ പ്രതിഫലനമാണ് .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവരുടെ കഥാപാത്രം നോക്കുക. പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെത് .മാനുഷികതയും ജനാധിപത്യ ബോധവുമില്ലാത്ത , നിയമവ്യവസ്ഥയെ അട്ടിമറിയ്ക്കുന്ന മഹദ്വചനങ്ങള്‍ ആയിരുന്നു .അഭിനയിച്ച കഥാപാത്രങ്ങളായി സാധാരണ ജീവിതത്തില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് പിന്നീടു കണ്ടത് . ക്രിമിനലുകള്‍ മൂല്യവ്യവസ്ഥയെ അംഗീകരിയ്ക്കുകയില്ല .കള്ളപ്പണവും അങ്ങനെ തന്നെ . ഈ പശ്ചാത്തലത്തിലാണ് ഇവര്‍ സിനിമയില്‍ മൊഴിഞ്ഞ സംഭാഷണങ്ങളെ കാണേണ്ടത് .ആ സംഭാഷണങ്ങള്‍ എഴുതിയത് കള്ളപ്പണമാണ്.നിയമ വ്യവസഥ അനാവശ്യമാണെന്നേ കള്ളപ്പണത്തിന് പറയാന്‍ കഴിയൂ .കള്ളപ്പണം,അതു സൃഷ്ടിച്ച മാടമ്പി കഥാപാത്രങ്ങള്‍, ഇവരുടെ മതവിശ്വാസം. ഇത്3ഉം ചേര്‍ന്ന് ഇവരുടെ ജനാധിപത്യ ബോധം നഷ്ടപ്പെട്ടുപോയി .അതുകൊണ്ടാണ് മാഫിയാ സംഘംങ്ങള്‍ക്ക് തുല്യമായ. ഫാന്‍സുകളെ വളര്‍ത്തിയെടുക്കുന്നതില്‍ ഇവര്‍ക്ക് ഉളുപ്പില്ലാതെ പോയത് ഇവര്‍ തങ്ങളുടെ പൊസിഷനെ ഭാഗ്യമായി കാണുന്നു .വരുന്ന പണത്തെയും. .വിശ്വാസികള്‍ കരിയറിനെയും സംമ്പത്തിനെയും ഭാഗ്യമായാണ് കാണാറുള്ളത് .ഒരു സിനിമയിലെ ഒന്നരക്കോടി ഭാഗ്യത്തിന്‍റെ ഭാഗമാകുമ്പോള്‍ ടാക്സേഷന്‍ പിടിച്ചു പറിയ്ക്കലായി തോന്നിയേക്കാം ഇവിടെയാണ് ഭൗതീകവാദിയുടെ കാഴ്ചപ്പാട് പ്രസക്തമാകുന്നത് .ഭൗതികവാദി പണത്തെ കാണുന്നത് സംസ്കരിച്ചെടുത്ത,ക്രയവക്രയസ്വഭാവമുള്ള, വിതരണം ചെയ്യപ്പെടേണ്ട ഒന്നായാണ് .അതിന് ഉറവിടമുണ്ട് കണക്കുണ്ട് സുതാര്യതയുണ്ട് .പണത്തിലെ സത്യസന്ധത എന്നതിലുപരി സാമൂഹ്യപരതയോടാണ് അയാള്‍ കടപ്പെട്ടിരിയ്ക്കുന്നത് .സത്യസന്ധത ധര്‍മ്മസ്ഥാപനത്തിലേയ്ക്കും കാരുണ്യ പ്രസ്ഥാനത്തിലേയ്ക്കുമാണു നയിയ്ക്കുക .കള്ളപ്പണത്തെയും സത്യസന്ധമാക്കാന്‍ ഈ മനോഭാവത്തിനു കഴിയും. എന്നാല്‍ സാമുഹ്യപരത ടാക്സേഷനിലേയ്ക്കാണു നയിയ്ക്കുക. സതരഹിത സമൂഹമായ സ്കാന്‍ഡിനേവിയന്‍ ജനത ഉയര്‍ന്ന ടാക്സേഷനു സ്വയം സന്നദ്ധമാകുന്നത് ഈയവസരത്തില്‍ ഒാര്‍ക്കാവുന്നതാണ് .കമലാഹാസനെ ടാക്സ് ഡിപ്പാര്‍ട്ടുമെന്‍റ് ആദരിച്ചത് ഇതിനോട് ചേര്‍ത്ത് വായിയ്ക്കുക .ജീവിത വീക്ഷണത്തിലും സാമൂഹ്യ വീക്ഷണത്തിലുമുള്ള ഈ വ്യത്യാസമാണ് ടാക്സേഷനും നിരീശ്വരതയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്നത് ph 9496353413
Wednesday, 22 June 2011
ആത്മീയതയൂടെ കണക്കു ശാസ്ത്രം
നിങ്ങള്‍ കണക്കില്‍ വിശ്വസിയ്ക്കുന്നുണ്ടോ എന്നാരും ചോദിയ്ക്കാറില്ല കാരണം അത് യാഥാര്‍ത്ഥ്യമാണ്. ഒരു കാര്യം എണ്ണിതിട്ടപ്പെടുത്തുമ്പോഴോ അളമന്നു തിട്ടപ്പെടീത്തുമ്പോഴോ ആണ് മനുഷ്യര്‍ക്ക് സമാധാനം ലഭിയ്ക്കുന്നത്. വിശ്വാസം അതല്ലെ എല്ലാം എന്നു വിചാരിയ്ക്കുന്ന സമൂഹത്തിന് കണക്കും ഒരു വിശ്വാസമാണ്. അപ്പോള്‍ അളക്കാതിരിയ്ക്കലാണ് സമാധാനം.പാഠപുസ്തകത്തില്‍ മയില്‍ പീലിവെച്ച് ഇരട്ടിയ്ക്കാന്‍ കാത്തിരിയ്ക്കുന്ന ബാല്യം ഇന്നു സമൂഹത്തിലില്ല ആ ബാല്യം വളര്‍ന്നു. വശര്‍ന്നു എന്നു പറയുമ്പോള്‍ ആ ബാലന്മാര്‍ വശര്‍ന്നു എന്നല്ല ആബാല്യം സമൂഹത്തിലേയ്ക്കു വളര്‍ന്നു എന്നാണ് അര്‍ത്ഥമാക്കുന്നത് വളര്‍ന്ന ബാല്യങ്ങള്‍ അഥവ മീശ വെച്ച ബാല്യങ്ങള്‍ എന്നു പറയാം. മയില്‍പീലി കുട്ടികള്‍ക്ക് കൗതുകകതമാണ് അത് ഇരട്ടിയ്ക്കുന്നത് അവര്‍ക്ക് ആഹ്ളാകരവും.പക്ഷേ അപ്പോഴും അവര്‍ ചോദിയ്ക്കും ഇതെങ്ങനയാ ഇരട്ടിയ്ക്കുന്നത്.മയില്‍ പീലി ഇരട്ടിയ്ക്കുന്നു എന്നുവെച്ച് അവര്‍ കല്ലുപെന്‍സിലും മിഠായിത്തൊലീം കല്ലുപെന്‍സിലും ,കണ്ണില്‍ കണ്ടതെല്ലാം ഇരട്ടിയ്ക
Thursday, 12 August 2010
പുനര്‍ജ്ജനി ഇങ്ങനയോ
ജനയുഗം പത്രത്തില്‍ നിന്ന് പുനര്‍ജ്ജനി എന്ന മാസിക പുറത്തിറങ്ങി .ഇത് അന്ധവിശ്വാസങ്ങളുടെ പുനര്‍ജ്ജനിയാണ്. ആയുര്‍വേദത്തിന്‍റെ ഇപ്പോഴത്തെ പ്രചാരം മുതലാക്കാന്‍ ജനയുഗം ശ്രമിയ്ക്കുന്നത് ഒരു കാലഘട്ടത്തെ തളളിപ്പറയലാണ് . ചില ഡോക്ടര്‍മാര്‍ രോഗാണു സിദ്ധാന്തം അംഗീകരിയ്ക്കുന്നു എന്നാല്‍ മരുന്നിപ്പോഴും പഴയതുതന്നെ. ഇത് volvo bus ന് കാളവണ്ടിയുടെ ചക്രം പിടിപ്പിയ്ക്കുന്നതു പോലെയാണ് .പുറമെ പുരട്ടുന്ന എണ്ണ ത്വക്കില്‍ നിന്ന് എല്ല് വലിച്ചെടുക്കുമെന്നു പറയുന്നു .അങ്ങനെയെങ്കില്‍ പൊട്ടാസ്യം സയനൈഡ് പുറമെ പുരട്ടിയാല്‍ ആളു മരിയ്ക്കണമല്ലോ?
Saturday, 8 August 2009
സൂര്യജിയും സൌരോര്‍ജ്ജവും
സൂരയനില് ്നിനന് മനുഷ്യന് ഊരജ്ജം ലഭിക്കുമെന്നും രോഗശമനത്തിനും ആരോഗ്യത്തിനും മരുന്നുകശ വേണ്ടയെന്നും സൂര്യജി നി്ര്ദ്ദേശിക്കുന്നു സൂര്യനി്ല് നിന്ന് ആത്മീയ് ശാരീരീക രക്ഷ ലഭീക്കൂമെന്നൂം സുര്യ യോഗ ഫൗണ്‍ടേഷന്‍ പ്രചരീപ്പീക്കൂന്നു ഇപ്പോഴ് കന്യകുമാരി മുതല് കാശ്മീര സൂര്യയാത്ര നടത്തുന്നു മനുഷ്യ വിഞാജ്ഞം ശാസ്ത്ീയചി്ന്ത ഇവയുടെ പ്രാഥമിക രീതീ പോലും നിഷേധിക്കുന്ന ഈ പരിപാടിയുടെ പൊതുസമ്മളനം ഉത്ഘാടനം ചെയ്തത് വനിതാകമ്മീഷന്‍ അധ്യക്ഷ ജസററിസ് ശ്രീദേവിയാണ്
സൂര്യപ്രകശത്തിലുള്ളത് സപ്തവര്‍ണ്ണങ്ങളും infrarad ultraviolet രശ്മികളും മററ് x കിരണങ്ങളുമാണ് ഇതില് പലതും അന്തരീക്ഷത്തില് വെച്ചു തടയപ്പെടുന്നതിനാലാണ് ഒരു സുസ്ഥിതി ഭൂമിയില്] നിലനില്ക്കുന്നത്.പ്രകാശത്തില്നിന്നും മനുഷ്യന് പ്രത്യക്ഷത്തില് ആവശ്യമായത് വിറ്റാമിന് ഡി ആണ്. സൗരോതിയോ ഹരിതകണ ചേരുവയോ അല്ല. മാത്രമല്ല ത്വക്കിലൂടെയാണ് സ്വീകരിക്കുന്നതെങ്കില് സൂര്യാജിയുള്പ്പടെ വസ്ത്രം ധരിച്ചാണ് സൗരോര്‍ജ്ജം സ്വീകരിക്കുന്നത്. എന്തിനീ കാപട്യം?
സൂര്യപ്രകശത്തിലുള്ളത് സപ്തവര്‍ണ്ണങ്ങളും infrarad ultraviolet രശ്മികളും മററ് x കിരണങ്ങളുമാണ് ഇതില് പലതും അന്തരീക്ഷത്തില് വെച്ചു തടയപ്പെടുന്നതിനാലാണ് ഒരു സുസ്ഥിതി ഭൂമിയില്] നിലനില്ക്കുന്നത്.പ്രകാശത്തില്നിന്നും മനുഷ്യന് പ്രത്യക്ഷത്തില് ആവശ്യമായത് വിറ്റാമിന് ഡി ആണ്. സൗരോതിയോ ഹരിതകണ ചേരുവയോ അല്ല. മാത്രമല്ല ത്വക്കിലൂടെയാണ് സ്വീകരിക്കുന്നതെങ്കില് സൂര്യാജിയുള്പ്പടെ വസ്ത്രം ധരിച്ചാണ് സൗരോര്‍ജ്ജം സ്വീകരിക്കുന്നത്. എന്തിനീ കാപട്യം?
Subscribe to:
Posts (Atom)